
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ 1,800 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം?
- 18നും 65നും ഇടയിൽ പ്രായമുള്ള ഹിന്ദുക്കളായ പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ യോഗ്യത.
പ്രധാന വിവരങ്ങൾ:
- അവസാന തീയതി: ഓഗസ്റ്റ് 16, 2025
- പ്രതിദിന വേതനം: 650 രൂപ
അപേക്ഷിക്കേണ്ട രീതി:
- www.travancoredewaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വേണം അപേക്ഷ തയ്യാറാക്കാൻ.
- പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിലേക്ക് തപാൽ മുഖേനയോ ഇ-മെയിൽ മുഖേനയോ അയക്കാം:
- വിലാസം: ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695 005
- ഇ-മെയിൽ: tdbsabdw@gmail.com
- അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.