
ജീവനക്കാർക്ക് സ്വയംഭോഗത്തിനായി 30 മിനിറ്റ് ഇടവേള; സർഗ്ഗാത്മകത വർദ്ധിപ്പിക്കുമെന്ന് കമ്പനി!
സ്റ്റോക്ക്ഹോം: ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കാൻ അസാധാരണമായൊരു നയം നടപ്പിലാക്കി ശ്രദ്ധേയമാവുകയാണ് സ്വീഡിഷ് കമ്പനിയായ എറിക്ക ലസ്റ്റ് ഫിലിംസ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ കമ്പനിയാണ് പ്രധാന ചർച്ചാ വിഷയം. ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാനായി 30 മിനിറ്റ് ഇടവേളയാണ് ഇവർ നൽകുന്നത്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കുന്നതിനുമാണ് ഈ നയം നടപ്പിലാക്കിയതെന്ന് കമ്പനി അധികൃതർ പറയുന്നു. അഡൽറ്റ് സിനിമകൾ നിർമ്മിക്കുന്ന എറിക്ക ലസ്റ്റ് ഫിലിംസിന് 40-ൽ അധികം ജീവനക്കാരുണ്ട്. കോവിഡ്-19 മഹാമാരി ആരംഭിച്ച 2020 മുതലാണ് ഈ നയം കൊണ്ടുവന്നതെന്നും, ഒരു പരീക്ഷണമായി തുടങ്ങിയ 30 മിനിറ്റ് ഇടവേള 2022 മെയ് മുതൽ കമ്പനിയുടെ ഔദ്യോഗിക ഭാഗമാക്കിയെന്നും അധികൃതർ വ്യക്തമാക്കുന്നു.
“2021-ൽ കോവിഡ് സമയത്ത് ഞാനും എന്റെ ടീമും വലിയ സമ്മർദ്ദത്തിലായിരുന്നു. കോവിഡ് എങ്ങനെയാണ് ജീവിതത്തെ ബാധിച്ചതെന്നും ജീവനക്കാർ എത്രത്തോളം സമ്മർദ്ദത്തിലാണെന്നും ഞാൻ തിരിച്ചറിഞ്ഞു. പലരുടെയും ജോലിയിലെ ശ്രദ്ധ പോലും കുറഞ്ഞതായി കണ്ടെത്തി,” കമ്പനി ഉടമ എറിക്ക ഒരു മാധ്യമത്തോട് പറഞ്ഞു. “ഈ സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും ജോലിയിൽ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനുമാണ് സ്വയംഭോഗം ചെയ്യുന്നതിനായി 30 മിനിറ്റ് ഇടവേള നൽകിയത്. ഇതിനായി ഓഫീസിൽ ഒരു പ്രത്യേക സ്ഥലവും ഒരുക്കി. ഇത് ജീവനക്കാരിൽ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നു.”
ജീവനക്കാർക്ക് സെക്സ് ടോയ്സ് ഉൾപ്പെടെ നൽകുന്നതിനായി 2022-ൽ എറിക്ക കമ്പനി ജർമ്മൻ സെക്സ് ടോയ് ബ്രാൻഡായ ഫാൻ ഫാക്ടറിയെ സമീപിച്ചിരുന്നു. 2022-ൽ ‘Chemist4U’ നടത്തിയ ഒരു സർവേ പ്രകാരം, 14% ആളുകൾ ജോലി സമയത്ത് സ്വയംഭോഗം ചെയ്യുന്നതായി വെളിപ്പെടുത്തിയിരുന്നു.