
പുതിയ സാങ്കേതികവിദ്യകളും പുതുമകളും അവതരിപ്പിക്കുന്നതിൽ OPPO Reno സീരീസ് എപ്പോഴും മുൻപന്തിയിലാണ്. ഏറെ ആകാംഷയോടെ കാത്തിരുന്ന OPPO Reno14 സീരീസ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുകയാണ്. പുതിയ ഡിസൈൻ, മികച്ച ക്യാമറ, കരുത്തുറ്റ ബാറ്ററി എന്നിവയോടുകൂടി OPPO Reno14 5G, 40,000 രൂപയിൽ താഴെയുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മുൻനിരയിൽ നിൽക്കുന്നു. ഈ ഫോണിനെ കൂടുതൽ അടുത്തറിയാൻ ഞങ്ങൾ നടത്തിയ വിശദമായ പരിശോധനയുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു.
ആകർഷകമായ ഡിസൈൻ, കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ലേ
ആരെയും ആകർഷിക്കുന്ന മനോഹരമായ ഡിസൈനാണ് ഈ ഫോണിന്. 6.59 ഇഞ്ച് ഫ്ലാറ്റ് അമോലെഡ് ഡിസ്പ്ലേയ്ക്ക് ചുറ്റും വെറും 1.6mm കനമുള്ള ബെസലുകളാണുള്ളത്. 93.4% സ്ക്രീൻ-ടു-ബോഡി അനുപാതം നൽകുന്ന ഇത്, സ്ക്രീൻ മാത്രമാണ് മുന്നിലുള്ളതെന്ന് തോന്നിപ്പിക്കുംവിധം മികച്ച കാഴ്ചാനുഭവം നൽകുന്നു.
കണ്ണുകൾക്ക് ആയാസമില്ലാത്ത 120Hz ഫ്ലാറ്റ് സ്മാർട്ട് അഡാപ്റ്റീവ് സ്ക്രീനാണ് ഈ ഡിവൈസിലുള്ളത്. 1.5K റെസല്യൂഷനോടൊപ്പം, ആംബിയന്റ് ലൈറ്റിന് അനുസരിച്ച് നിറങ്ങൾ ക്രമീകരിക്കുന്ന അഡാപ്റ്റീവ് ടോൺ ഡിസ്പ്ലേയുടെ ഭംഗി വർദ്ധിപ്പിക്കുന്നു.
ഭാരമില്ലാതെ, ഭംഗിയോടെ
വലിപ്പവും നേർത്ത ഡിസൈനും കുറഞ്ഞ ഭാരവും ഒരുപോലെ കൊണ്ടുപോകാൻ OPPO ശ്രദ്ധിച്ചിട്ടുണ്ട്. വെറും 7.42mm കനം മാത്രമുള്ള ഈ ഫോണിന്റെ ഭാരം 187 ഗ്രാം ആണ്. ഇതേ നിലവാരത്തിലുള്ള ഫോണുകളിൽ ഏറ്റവും നേർത്തതും ഭാരം കുറഞ്ഞതുമായ ഒന്നാണിത്. അതിനാൽ ദീർഘനേരം ഫോൺ ഉപയോഗിച്ചാലും കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
രണ്ട് മനോഹരമായ നിറങ്ങളിൽ Reno14 5G ലഭ്യമാണ്: Pearl White ഉം Forest Green ഉം. ഇതിൽ Pearl White നിറം സിൽക്കി ഫിനിഷോടുകൂടിയാണ് വരുന്നത്, ഇത് വിരലടയാളങ്ങൾ പതിയുന്നത് തടയും. കൂടാതെ, ഒരു ഫോണിൽ ആദ്യമായി വെൽവെറ്റ് ഗ്ലാസ് ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്. പിൻഭാഗം ഒറ്റ കഷണമായതുകൊണ്ട്, ഇത് കാണാൻ മനോഹരമായിരിക്കുന്നത് കൂടാതെ ഫോൺ കൈകളിൽ കൂടുതൽ സുരക്ഷിതമായി പിടിക്കാനും സഹായിക്കും.
Forest Green നിറം രൂപകൽപ്പന ചെയ്തിരിക്കുന്നത് Luminous Loop എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. റിഫ്ലക്ടീവായ കോട്ടിംഗ് ഈ നിറത്തിന് പ്രീമിയം അനുഭവം നൽകുന്നു.
ദൃഢം, ശക്തം, വെള്ളത്തിനെതിരെ ഉയർന്ന പ്രതിരോധം
ദീർഘകാലം നിലനിൽക്കുന്ന ഫോണുകൾ മിതമായ വിലയിൽ പുറത്തിറക്കുന്നതിൽ OPPO എന്നും ശ്രദ്ധിച്ചിട്ടുണ്ട്. OPPO Reno14 5G ഈ തത്ത്വം പിന്തുടരുന്നു.
എയ്റോസ്പേസ് ഗ്രേഡിലുള്ള അലുമിനിയം ഫ്രെയിമാണ് ഫോണിനുള്ളത്. പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് 200% അധികം കരുത്ത് ഇത് ഉറപ്പാക്കുന്നു. ഫോൺ വളയില്ലെന്ന് മാത്രമല്ല, വീഴ്ചകളിൽ നിന്നുള്ള കേടുപാടുകൾ കുറയ്ക്കാനും ഇത് സഹായിക്കും. റീസൈക്കിൾ ചെയ്യാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോണിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനായി OPPO സ്വന്തം Sponge Bionic Cushioning സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സ്പോഞ്ചിന്റെ പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സാങ്കേതികവിദ്യ, ഫോണിന്റെ ഉള്ളിലെ പ്രധാന ഘടകങ്ങൾക്ക് ചുറ്റും വിടവുകൾ സൃഷ്ടിക്കുന്നു. ഇത് വീഴ്ചകളിൽ നിന്നും ആഘാതങ്ങളിൽ നിന്നും ആന്തരിക ഘടകങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. ഇതിനോടൊപ്പം Corning Gorilla Glass 7i കൂടെ ചേരുമ്പോൾ കൂടുതൽ മികച്ച സംരക്ഷണം ലഭിക്കും.
വെള്ളത്തിൽ നിന്നുള്ള പ്രതിരോധം ഉറപ്പാക്കാൻ IP66, IP68, IP69 റേറ്റിംഗുകൾ ഈ ഫോണിനുണ്ട്. സാധാരണ വെള്ളം വീഴുന്നതിനെ, ഉയർന്ന പ്രഷറിലുള്ള ജെറ്റുകളെ, ചൂടുവെള്ളം വീഴുന്നതിനെ, കുളത്തിൽ മുങ്ങുന്നതിനെ എന്നിവയെല്ലാം ഈ ഫോൺ പ്രതിരോധിക്കും.
എന്തും പകർത്താൻ കഴിയുന്ന ക്യാമറ
OPPO Reno14 5G-യിൽ Hypertone 50MP ട്രിപ്പിൾ ക്യാമറ സംവിധാനം ആണുള്ളത്. പ്രധാന ക്യാമറയുടെ സെൻസർ Sony IMX882 ആണ്. രണ്ടാമത്തെ ക്യാമറ 3.5x ടെലിഫോട്ടോ ലെൻസുള്ള 50MP സെൻസറാണ്. കൂടാതെ ഒരു 8MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. മുൻ ക്യാമറ 50MP ഓട്ടോ ഫോക്കസ് ഫീച്ചറോടെയാണ് വരുന്നത്.
ഞങ്ങളുടെ നിരീക്ഷണത്തിൽ 3.5x ടെലിഫോട്ടോ ക്യാമറ മികച്ച പ്രകടനം കാഴ്ചവെച്ചു. 1x മോഡ് വളരെ സ്വാഭാവികമായ ചിത്രങ്ങൾ എടുക്കാൻ സഹായിച്ചപ്പോൾ, 3.5x ഒപ്റ്റിക്കൽ സൂം തികച്ചും വിസ്മയിപ്പിച്ചു. ട്രാവൽ പോർട്രെയ്റ്റുകളിലും അനുകൂലമായ വെളിച്ചത്തിലും ഈ ഫീച്ചർ പ്രൊഫഷണൽ ക്യാമറകൾക്ക് സമാനമായ ചിത്രങ്ങൾ നൽകി. പോർട്രെയ്റ്റുകൾക്ക് ഏറ്റവും അനുയോജ്യമായ ക്യാമറയാണിതെന്ന് നിസംശയം പറയാം. ചിത്രങ്ങൾക്ക് മികച്ച കോമ്പോസിഷനും സ്വാഭാവികമായ ഭംഗിയുമുണ്ട്.
കൂടാതെ, AI പ്രയോജനപ്പെടുത്തിയ 120x ഡിജിറ്റൽ സൂം അത്ഭുതകരമായിരുന്നു. വളരെ ദൂരെയുള്ള വസ്തുക്കളെ വ്യക്തതയോടെ പകർത്താൻ ഇത് സഹായിച്ചു. സാധാരണ കണ്ണുകൾക്ക് കാണാൻ സാധിക്കാത്ത നിമിഷങ്ങളെയും ഈ ക്യാമറ പകർത്തുന്നു. OPPO ഈ ക്യാമറയിൽ വരുത്തിയ മാറ്റങ്ങൾ സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിക്ക് തന്നെ ഒരു വലിയ മുന്നേറ്റമാണ്.
വീഡിയോയുടെ കാര്യത്തിൽ Reno14 5G വ്യത്യസ്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 60fps-ൽ 4K HDR വീഡിയോ റെക്കോർഡ് ചെയ്യാനുള്ള കഴിവ് ഈ ക്യാമറയ്ക്കുണ്ട്. പ്രധാന ക്യാമറയ്ക്ക് പുറമെ ടെലിഫോട്ടോ ലെൻസും മുൻ ക്യാമറയും 4K HDR വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. വീഡിയോ നിലവാരം വളരെ ഡൈനാമിക് ആണ്, മാത്രമല്ല ലെൻസുകൾ തമ്മിൽ എളുപ്പത്തിൽ മാറാനും സാധിക്കും.
ദൂരെയുള്ള വസ്തുക്കളാണെങ്കിലും 4K ഉപയോഗിച്ച് റെക്കോർഡ് ചെയ്യാൻ സാധിക്കുന്നതുകൊണ്ട്, വ്ലോഗിംഗിന് ഇത് വളരെ അനുയോജ്യമാണ്. ചലിക്കുന്ന വസ്തുക്കളെയും വേഗത്തിൽ മികച്ച രീതിയിൽ ഷൂട്ട് ചെയ്യാൻ ഇത് സഹായിക്കും. ഇതിനോടൊപ്പം AI ടൂളുകൾ ചേരുമ്പോൾ വീഡിയോകൾ കൂടുതൽ മെച്ചപ്പെടും. ഉദാഹരണത്തിന്, ബാക്ക്ഗ്രൗണ്ട് വോയിസ് സപ്രഷൻ ഉപയോഗിച്ച് പിന്നിലുള്ള മറ്റ് ശബ്ദങ്ങൾ പരമാവധി കുറയ്ക്കാൻ സാധിക്കും. കൂടാതെ, മുൻ ക്യാമറയിലുള്ള Vlog Voice Enhancer കൂടുതൽ ശബ്ദമുള്ള സ്ഥലങ്ങളിൽ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം വേർതിരിച്ച് റെക്കോർഡ് ചെയ്യും.
മറ്റൊരു ശ്രദ്ധേയമായ ഫീച്ചർ Triple AI Flashlight സംവിധാനമാണ്. ഇത് വെളിച്ചം കുറവുള്ളപ്പോൾ ഫോട്ടോകളിൽ വലിയ മാറ്റം വരുത്തും. രണ്ട് ഫ്ലാഷ് യൂണിറ്റുകളാണ് ഇതിന്റെ ഭാഗം, ഇത് പ്രധാന ക്യാമറയ്ക്കും അൾട്രാ-വൈഡ് ക്യാമറയ്ക്കും പിന്തുണ നൽകുന്നു. ടെലിഫോട്ടോ ലെൻസിന് ഒരു ഫോക്കസ് ഫ്ലാഷും ഉണ്ട്.
ഇതിലൂടെ പരമാവധി വെളിച്ചം ലഭിക്കും. മുൻ തലമുറ ക്യാമറയേക്കാൾ 10 മടങ്ങ് അധികം തെളിച്ചം ഈ ഫ്ലാഷുകൾ നൽകുന്നു. ഞങ്ങളുടെ നിരീക്ഷണത്തിൽ, വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിൽ എടുത്ത ചിത്രങ്ങൾക്ക് കൂടുതൽ തെളിച്ചം ലഭിച്ചു. വ്യക്തമായ ചിത്രങ്ങൾ ലഭിച്ചപ്പോഴും ആളുകളുടെ സ്കിൻ ടോൺ മാറിയില്ല, തികച്ചും സ്വാഭാവികമായ ത്രിമാന ഘടനയും ചിത്രങ്ങൾക്കുണ്ടായിരുന്നു.
ഈ ഫോണിൽ ഒരു അണ്ടർവാട്ടർ ഫോട്ടോഗ്രഫി മോഡ് കൂടിയുണ്ട്. വാട്ടർപ്രൂഫ് കെയ്സ് ഇല്ലാതെ തന്നെ 4K വീഡിയോ എടുക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, അഡ്വാൻസ്ഡ് AI എഡിറ്റർ 2.0 എന്ന് വിശേഷിപ്പിക്കുന്ന നിരവധി AI അധിഷ്ഠിത ടൂളുകളും ഇതിലുണ്ട്. AI പെർഫെക്റ്റ് ഷോട്ട്, AI റീകമ്പോസ്, AI അൺബ്ലർ, AI ഇറേസർ, AI റിഫ്ലക്ഷൻ റിമൂവർ, AI സ്റ്റുഡിയോ, AI സ്റ്റൈൽ ട്രാൻസ്ഫർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബാറ്ററി ഹെവിഡ്യൂട്ടിക്ക് റെഡിയാണ്!
OPPO ബാറ്ററിക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. 6000mAh വലിയ ബാറ്ററിയാണ് Reno14 5G-യിലുള്ളത്. ഇത് രണ്ട് ദിവസം വരെ എളുപ്പത്തിൽ ചാർജ് നിൽക്കും. കൂടാതെ, 80W SUPERVOOCTM സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ വെറും 48 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായും ചാർജ് ആകും.
പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 12.8 മണിക്കൂർ വരെ ഫോൺ കോളുകൾക്കും, 13.1 മണിക്കൂർ Spotify മ്യൂസിക് പ്ലേബാക്കിനും, 6.5 മണിക്കൂർ YouTube സ്ട്രീമിംഗിനും ഈ ഫോൺ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ, അഞ്ച് വർഷം വരെ ബാറ്ററിയുടെ മികച്ച പ്രകടനം OPPO ഉറപ്പുനൽകുന്നു. സമാനമായ ഡിവൈസുകളിൽ ഇത്രയും അധികം ബാറ്ററി ലൈഫ് ഉള്ള ഫോണുകൾ ഇല്ലെന്ന് പറയാം.
കരുത്തുറ്റ പ്രകടനത്തിനായി നിർമ്മിച്ചത്
OPPO Reno14 5G-ക്ക് ശക്തി പകരുന്നത് Cortex-A715 കോർ ഡിസൈനിലുള്ള 4nm MediaTek Dimensity 8350 ചിപ്പ് ആണ്. ഇതിന്റെ പ്രത്യേകത 30% കുറവ് ബാറ്ററി ഉപയോഗിച്ച് കൂടുതൽ മികവോടെ ഇത് പ്രവർത്തിക്കും എന്നതാണ്. ഗെയിമിംഗ്, അനിമേഷൻസ്, വീഡിയോകൾ, ഗ്രാഫിക്സ് ആവശ്യമുള്ള ഉള്ളടക്കങ്ങൾ എല്ലാം വളരെ സുഗമമായി, യാതൊരു തടസ്സവുമില്ലാതെ ആസ്വദിക്കാം. ഇതിലെ ഗ്രാഫിക്സ് പിന്തുണ six-core Mali-G615 GPU ആണ് നൽകുന്നത്. ഇത് 55% കുറവ് ഊർജ്ജം മാത്രം പ്രയോജനപ്പെടുത്തി മൊത്തം പ്രകടനം 60% വരെ വർദ്ധിപ്പിക്കുന്നു.
മാത്രമല്ല, AI ഉപയോഗവും കൂടുതൽ സുഗമമാകും. കാരണം, NPU 780 എന്ന പ്രത്യേക AI പ്രോസസർ ആണ് ഇതിലുള്ളത്. ഇത് 3.3 മടങ്ങ് മികച്ച പ്രകടനം കാഴ്ചവെക്കും. ഞങ്ങളുടെ നിരീക്ഷണത്തിൽ, വളരെ ഹെവിയായ ഗെയിമിംഗ് സെഷനുകളിലും ഫോൺ ചൂടായില്ല. OPPO-യുടെ AI അഡാപ്റ്റീവ് ടെമ്പറേച്ചർ കൺട്രോൾ ഡിവൈസ് ചൂടാകുന്നത് തടയും. അതേ സമയം, AI-powered Dual Cooling System വളരെ മെച്ചപ്പെട്ട രീതിയിൽ ചൂട് നിയന്ത്രിക്കുന്നു. വളരെ നേർത്ത ഒരു വേപ്പർ ചേമ്പർ ആണ് ഫോണിലുള്ളത്, ഇത് അതിവേഗം ചൂട് നിയന്ത്രിക്കുന്നു.
Reno14 5G പ്രവർത്തിക്കുന്നത് ColorOS 15 അധിഷ്ഠിതമായാണ്. Trinity Engine ആണ് ഫോണിലുള്ളത്. ഇതും Luminous Rendering Engine കൂടെ ചേരുമ്പോൾ അനിമേഷനുകൾ കൂടുതൽ സുഗമമാകും. ColorOS ഈ ഫോണിൽ AI അധിഷ്ഠിതമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. AI VoiceScribe റിയൽ ടൈം ട്രാൻസ്ക്രിപ്ഷൻ നടത്തുന്നു, സബ്ടൈറ്റിലുകളും സമ്മറികളും ഇതിന് ചെയ്യാനാകും. AI Translate, AI Call Assistant, AI Mind Space തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
AI Mind Space ഉപയോഗിച്ച് സേവ് ചെയ്ത ഉള്ളടക്കങ്ങൾ ഓർഗനൈസ് ചെയ്യാനാകും. ഇതിൽ ആർട്ടിക്കിളുകൾ, ഫോട്ടോകൾ, ചാറ്റുകൾ, ഷെഡ്യൂളുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്യാം. ഇതൊരു സെൻട്രൽ ഹബ്ബായിട്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഏത് ആപ്പിലാണ് നിങ്ങളുടെ ഉള്ളടക്കം എന്ന് പ്രത്യേകം ഓർക്കേണ്ടതില്ല. AI ഉപയോഗിച്ച് കലണ്ടറിലെ ഇവന്റുകൾ കണ്ടെത്തി ഫോൺ തന്നെ ഓർമ്മിപ്പിക്കും. തികച്ചും ഒരു സ്മാർട്ട് അസിസ്റ്റന്റായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്!
OPPO അവരുടെ AI LinkBoost 3.0 ഈ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നെറ്റ്വർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കും.
എന്തുകൊണ്ട് OPPO Reno14 5G വാങ്ങണം?
ഒരു സമ്പൂർണ്ണ പാക്കേജ് ആണ് OPPO Reno14 5G. ഡിസൈനിൽ ഇത് നമ്മളെ വിസ്മയിപ്പിക്കുന്നു. അതേ സമയം തന്നെ ദീർഘകാലം നിലനിൽക്കുകയും ഇന്ത്യയിലെ ഉപയോക്താക്കൾ ആഗ്രഹിക്കുന്ന മൂല്യം നൽകുകയും ചെയ്യുന്നു. 3.5x ടെലിഫോട്ടോ ക്യാമറ ലെൻസ് തികച്ചും പുതിയൊരു ചുവടുവെപ്പാണ്. അസാധ്യമായ ഒരു പോർട്രെയ്റ്റ് ക്യാമറയാണത്. കൂടാതെ, ഏറ്റവും വലിയ സൂം, 60fps-ൽ 4K HD വീഡിയോ റെക്കോർഡിംഗ് എന്നിവയും ഇതിനുണ്ട്. നിസംശയം പറയാം, 50,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളിലെ ഏറ്റവും മികച്ച ക്യാമറ ഇതാകും.
ഇതിനെല്ലാം പുറമെ, AI വളരെ സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. സ്ട്രീമിംഗിലും ഗെയിമിംഗിലും തടസ്സം വരാതെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്നു. പക്ഷേ, ഇതെല്ലാത്തിനേക്കാളും ഞെട്ടൽ വില തന്നെയാണ്. വളരെ മിതമായ ₹37,999 (8GB + 256 GB) രൂപ മുതലാണ് വില ആരംഭിക്കുന്നത്. ₹39,999 (12GB + 256GB), ₹42,999 (12GB + 512GB) എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ വില.
ഫോൺ ഇപ്പോൾ എല്ലാ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും OPPO e-store മുഖാന്തിരവും വാങ്ങാം. കൂടാതെ, ആവേശകരമായ ഓഫറുകളിലൂടെ Flipkart വഴിയും Amazon വഴിയും ഇത് ലഭ്യമാണ്.