കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം , പത്തനംതിട്ട , എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു .

ഈ മൂന്നു ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ , അങ്കണവാടികൾ , കല കായിക പരിശീലന കേന്ദ്രങ്ങൾ , മത പഠന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ശനി 26 / 07 /2025 ) അവധിയായിരിക്കും . മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാവില്ല .